Post Category
സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിലെ എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന ഡാറ്റ സയൻസ്, ഡാറ്റ വിഷ്വലൈസേഷൻ, സൈബർ സെക്യൂരിറ്റി, ജനറേറ്റീവ് എഐ പ്രോപ്റ്റ് എഞ്ചിനീയറിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് വിഷയങ്ങളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സിന് ആറ് മാസവും, ഡിപ്ലോമ കോഴ്സിന് ഒരു വർഷവുമാണ് കാലാവധി. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ വെർച്ച്വൽ കോൺടാക്ട് സെഷനുകളിലൂടെ നടത്തും. യോഗ്യത: പ്ലസ് ടു. തിരുവനന്തപുരം ഡയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആണ് പഠന കേന്ദ്രം. അപേക്ഷകൾ ഡിസംബർ 31 വരെ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി സമർപ്പിക്കാം. ഫോൺ: 04712325101, 8281114464 വിശദ വിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
date
- Log in to post comments