Post Category
ലൈറ്റ് മ്യൂസിക് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്/തത്തുല്യ യോഗ്യത. തിരുവനന്തപുരം ജഗതിയിലെഎംജി മ്യൂസിക് അക്കാദമിയാണ് പഠന കേന്ദ്രം. ഒരു വർഷത്തെ പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ എംജി മ്യൂസിക് അക്കാദമിയുടെ സഹായത്തോടെയാണ് നടത്തുക. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ : 9072588860
date
- Log in to post comments