Post Category
ദേശീയ സീനിയർ ഫെൻസിംഗ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഡിസംബർ 31 മുതൽ 2025 ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-മത് ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് പ്രവർത്തനമാരംഭിച്ചു. സംസ്ഥാന കായിക, യുവജനകാര്യ ഡയറക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എം.എൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ പി ഇന്ദിര മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ്ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ കെ വിനീഷ്, വർക്കിംഗ് പ്രസിഡന്റ് ടി സി സാക്കിർ, കൺവീനർ വി പി പവിത്രൻ, ഫെൻസിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ എം ജയകൃഷ്ണൻ, ധീരജ് കുമാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments