Post Category
സൗജന്യ പി.എസ്.സി പരിശീലനം: 20 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറം അത്താണിക്കലില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
2025 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള റഗുലര്‍/ഹോളിഡെ ബാച്ചുകളിലാണ് പ്രവേശനം. 18 വയസ്സ് പൂര്‍ത്തിയായ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡിന്റെയും എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 20നകം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 0494 2468176, 9895238815.
date
- Log in to post comments