Post Category
നൈപുണ്യ പരിശീലന ദാതാക്കളുടെ സമ്മിറ്റ് 19ന്
കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സും ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംയുക്തമായി നൈപുണ്യ പരിശീലനം നല്കുന്ന പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ക്കായി ഡിസംബര്‍ 19ന് ജില്ലാതല സമ്മിറ്റ് സംഘടിപ്പിക്കും. നൈപുണ്യ വികസനത്തിന് അവസരമൊരുക്കി വിവിധ വ്യവസായ മേഖലകളിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തൊഴിലന്വേഷകരെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
രാവിലെ 9.30ന് മലപ്പുറം ബെയ്ന്‍ ഫോളിയേജില്‍ മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം നിര്‍വഹിക്കും. പങ്കെടുക്കുന്ന പരിശീലന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 17 വരെ രജിസ്ട്രേഷന് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075325109, 9496060183 നമ്പറുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments