Skip to main content

വാക് ഇന്‍ ഇന്റര്‍വ്യു

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ 20ന് മലപ്പുറം മുണ്ടുപറമ്പ് ഗവ. ഹോമിയോ ആശുപത്രിയില്‍ എത്തണം. ഫോണ്‍: 9778426343.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനത്തിന് രാവിലെ 10നാണ് ഇന്റര്‍വ്യു. യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ബി.എസ്.സി നഴ്‌സിങ്/
അംഗീകൃത നഴ്‌സിങ് കോളേജുകളില്‍നിന്ന് ജി.എന്‍.എം നഴ്‌സിങ്. കേരള നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടാവണം. ശമ്പളം -15000. പ്രായപരിധി: 2024 ഡിസംബര്‍ 12ന് 40 വയസ്സ് കവിയരുത്. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 10 വര്‍ഷം വരെ ഇളവ് ലഭിക്കും.
നഴ്‌സിങ് അസിസ്റ്റന്റ് നിയമനത്തിന് ഉച്ചക്ക് 12നാണ് ഇന്റര്‍വ്യു. എ.എന്‍.എം അല്ലെങ്കില്‍ തത്തുല്യയോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ശമ്പളം: 11550. പ്രായപരിധി: 2024 ഡിസംബര്‍ 12ന് 40 വയസ്സ് കവിയരുത്.

 

date