അറിയിപ്പ്
ഹജ്ജ് - ബാലൻസ് തുക (രണ്ടാം ഗഡു) പണമടക്കുവാനുള്ള തിയ്യതി 2024 ഡിസംബർ 30 വരെ വരെ നീട്ടി ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകൾ സമർപ്പിച്ചവർ ബാക്കി തുകയിൽ രണ്ടാം ഗഡു തുകയായ 1,42,000രൂപ അടക്കുവാനുള്ള സമയം 2024 ഡിസംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 16 പ്രകാരം അറിയിച്ചിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും സർക്കുലർ നമ്പർ 13 പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും 2024 ഡിസംബർ 30 വരെ നീട്ടിയിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ 2024 ഡിസംബര്‍ 30നകം ആദ്യ രണ്ട് ഇൻസ്റ്റാൾമെന്റ് തുകയായ 2,72,300രൂപ അടച്ച് (first & 2nd Installment) അപേക്ഷയും അനുബന്ധ രേഖകളും 2025 ജനുവരി 1-നകം ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ടവർ നിശ്ചിത സമയത്തിനകം തന്നെ പണം അടവാക്കേണ്ടതാണ്. ഹജ്ജിന് അടവാക്കേണ്ട ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുന്നതാണ്. തുക സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാകുന്നതുമാണ്. -അസിസ്റ്റന്റ് സെക്രട്ടറി
- Log in to post comments