Skip to main content

സൗജന്യ ലാപ്‌ടോപ്: അപേക്ഷാ തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷം സൗജന്യമായി നല്‍കുന്ന ലാപ്‌ടോപിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. ദേശീയ, സംസ്ഥാന തലങ്ങളില്‍ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്കും പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കുമാണ് ലാപ്‌ടോപ് നല്‍കുക. അപേക്ഷാ ഫോം www.kmtwwfb.org വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2734941.

date