Skip to main content

ശിലാ സ്ഥാപനം നടത്തി

സീതാംഗോളി ഗവ: ഐ.ടി.ഐ യുടെ രണ്ടാം ഘട്ടം കെട്ടിട നിര്‍മ്മാണത്തിനായി മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെയും, കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി  1.12 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെയും ശിലാ സ്ഥാപനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ  നിര്‍വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌
ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.                      

date