എക്വിപ് പ്രകാശനവും വിദ്യാഭ്യാസ സെമിനാറും നടന്നു
2024 -25 വര്‍ഷത്തെ എക്വിപ് പ്രകാശനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ എസ് എന്‍ സരിത നിര്‍വഹിച്ചു. കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.രഘുരാമ ഭട്ട് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി വി മധുസൂദനന് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്ആര് രാജേഷ്കുമാര്‍ യോഗത്തില്‍ മുഖ്യാതിഥി ആയി. കാസര്‍കോട് ഡയറ്റ് ലക്ച്ചറര്‍മാരായ വിനോദ്കുമാര്‍ കുട്ടമത്ത്, വി.മധുസൂദനന്, എ.ഗിരീഷ് ബാബു എന്നിവര്‍ വിവിധ വിഷയത്തില്‍ ക്ലാസെടുകത്തു. ചെര്‍ക്കള മാര്‍ത്തോമ എച്ച്.എസ്.എസില്‍ നടന്ന പരിപാടിയില്‍ കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റോജി ജോസഫ്, വിദ്യകിരണം കോ ഓര്‍ഡിനേറ്റര്‍ എം.സുനില്‍കുമാര്‍, കാസര്‍കോട് ഡി.ഇ.ഒ വി.ദിനേശാ, കാഞ്ഞങ്ങാട് ഡി.ഇ.ഒ കെ.അരവിന്ദ, ചെര്‍ക്കള മാര്‍ത്തോമ എച്ച്.എസ്.എസ് അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ മാത്യു ബേബി, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന് ബെര്‍ണാഡ് മൊണ്ടേരിയോ എന്നിവര്‍ സംസാരിച്ചു.
- Log in to post comments