Post Category
മാനുഷിക പരിഗണനനൽകി വിധവാ പെൻഷന് പരിഹാരം കാണാൻ നിർദ്ദേശം
വീട്ടിലെ ഏസി വില്ലനായപ്പോൾ
വിധവാ പെൻഷൻ അനുവദിക്കുന്നതിന് വടൂക്കര പൂക്കാട് വീട്ടിൽ എ.വി. ജൈത്രി നൽകിയ പരാതിയിൽ പരിഹാരം കാണാൻ തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് റവന്യൂ മന്ത്രി കെ.രാജൻ നിർദ്ദേശം നൽകി.
2024 ഏപ്രിൽ 15 ന് വിധവാ പെൻഷനായി സമർപ്പിച്ച പരാതി വീട്ടിൽ ഏസി ഉണ്ടെന്ന കാരണത്താൽ നിരസിക്കപ്പെടുകയായിരുന്നു. പ്രായമായ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ജൈത്രിക്ക് ചൂടുമൂലം ഉണ്ടാകുന്ന ത്വക് അലർജിയിൽ നിന്നുള്ള ആശ്വാസത്തിനായാണ് ഏസി ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയ മന്ത്രി മാനുഷിക പരിഗണന നൽകി പ്രശ്നപരിഹാരത്തിനു നടപടി എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു
date
- Log in to post comments