ഇ.പി.എഫ് - ഇ.എസ്.ഐ. സംയുക്ത അദാലത്ത് ഡിസം ബർ 27ന്
തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും ചേർന്ന് നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് ഈ മാസം 27 ന് നടക്കും.
അഴുത ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ രാവിലെ ഒൻപതിന് രജിസ്ട്രേഷൻ തുടങ്ങും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പി. എഫ്. സംബന്ധിച്ച പരാതികൾ മൂന്നാർ പി. എഫ്. ഓഫീസിൽ നേരിട്ടോ, പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലോ അയക്കുക. ഇ.എസ്.ഐ സംബന്ധമായ പരാതികൾ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്ന വിലാസങ്ങളിൽ നേരിട്ടോ, തപാലിലോ, 21 നകം ലഭ്യമാക്കണം.
പി.എഫ്. സംബന്ധമായ പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലും, ഇ.എസ്.ഐ സംബന്ധമായ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലും അയ്ക്കാം. പി. എഫ്. നമ്പർ, യു.എ.എൻ, പി.പി.ഓ.നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ, ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, എന്നിവ ബാധകമായത് ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി സമർപ്പിക്കാം. ഫോൺ : 9847731711 ( പി എഫ്), 9497401056 / 8921247470 ( ഇ എസ് ഐ)
- Log in to post comments