Post Category
ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐയില്‍ എംഎംവി ട്രേഡില്‍ എസ്.ഐ.യു.സി നാടാര്‍ വിഭാഗത്തിനും സി.എച്ച്.എന്‍.എം ട്രേഡില്‍ ഈഴവ വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെല്‍ഡര്‍ ട്രേഡില്‍ ഒ.ബി.സി, ഒ.സി വിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ അസ്സല് രേഖകളും പകര്‍പ്പുകളുമായി ഡിസംബര്‍ 27ന് ഐ.ടി.ഐ ഓഫീസില്‍ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. എംഎംവി, സി.എച്ച്.എന്‍.എം ട്രേഡുകളില്‍ രാവിലെ യഥാക്രമം 10.30നും 11.30നും വെല്‍ഡര്‍ ട്രേഡില്‍ ഉച്ചയ്ക്ക് 2 മണിക്കും അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0470 2622391.
date
- Log in to post comments