കരപ്പുറം കാര്‍ഷിക കാഴ്ചകള്‍-2024 പ്രദര്‍ശനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും *പ്രദര്‍ശനം ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍
ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് മൈതാനത്ത് സംഘടിപ്പിക്കുന്ന കരപ്പുറം കാര്‍ഷിക കാഴ്ചകള്‍-2024 പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 20 ന് വൈകിട്ട് 4 ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കും. കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ചേര്‍ത്തല തെക്ക് എസ് സി ബി 1344 മായത്തറ ബ്രാഞ്ചിന് സമീപത്തു നിന്നും ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പ്രദര്‍ശനത്തിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എംപി, എംഎല്‍എമാരായ പി പി ചിത്തരഞ്ജന്, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, മുതിര്‍ന്ന കര്ഷകന് ആനന്ദന് അഞ്ചാതറ, കര്‍ഷ തൊഴിലാളി വാസുദേവന്‍ അത്തിക്കാട്ട് എന്നിവര്‍ മുഖ്യാതിഥികളാവും.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹേന്ദ്രന്, ചേര്‍ത്തല മുന്‍സിപ്പല്‍ ചെയര്‍പെഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്ത്തികേയന്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശശികല, വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് ജാസ്മിന്, കാര്‍ഷികവികസന, കര്‍ഷകക്ഷേമവകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഉത്തമന്, പി എസ് ഷാജി, സജിമോള്‍ ഫ്രാന്‍സിസ്, കേന്ദ്ര സംഗീത അക്കാദമി അംഗം വയലാര്‍ ശരത്ചന്ദ്ര വര്‍മ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണി മുതല്‍ ശ്രീലക്ഷ്മി എസ് കരുനാഗപ്പള്ളി അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചിപ്പുടി എന്നിവ അരങ്ങേറും.
ഡിസംബര്‍ 21 മുതല്‍ 29 വരെ വിവിധ വിഷയങ്ങളില്‍ കാര്‍ഷിക, വികസന സെമിനാറുകള്‍, ബി ടു ബി മീറ്റ്, കൃഷി അനുഭവം പങ്കുവെക്കല്‍, കലാപരിപാടികള്‍, സാഹിത്യ, കലാമല്‍സരങ്ങള്‍, ഡി പി ആര് ക്ലിനിക്ക്, മില്ലറ്റ്, കേക്ക് ഫെസ്റ്റ്, വെജിറ്റബിള്‍ കാര്‍വിങ് മല്‍സരം, കാര്‍ഷിക യന്ത്രേപകരണങ്ങളുടെ സര്‍വീസ് ക്യാമ്പ്, കാര്‍ഷിക പ്രശ്നോത്തരി, ഗാനമേള എന്നിവ അരങ്ങേറും.
പി.ആര്./എ.എല്‍.പി./2689)
- Log in to post comments