Skip to main content

എല്‍ബിഎസില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തില്‍ ഡിസംബര്‍ 26ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത  കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്റ്  ഓഫീസ് ഓട്ടോമേഷന്‍ ( നാല് മാസം), പൈത്തണ്‍  പ്രോഗ്രാമിംഗ് (മൂന്ന്  മാസം) എന്നീ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ്  ജിഎസ്ടി യൂസിംഗ് ടാലി(മൂന്ന് മാസം) എന്ന കോഴ്‌സിന് പ്ലസ്ടു കൊമേഴ്സ്/ അല്ലെങ്കില്‍ ബി.കോം ആണ് യോഗ്യത. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച് വിഭാഗങ്ങള്‍ക്ക് ഇ-ഗ്രാന്റസ് മുഖേന നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്  http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ 0479-2417020.
പി.ആര്‍./എ.എല്‍.പി./2690)

date