കായംകുളം താലൂക്കാശുപത്രിയില്‍ താല്‍ക്കാലിക നിയമനം
കായംകുളം താലൂക്കാശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍, ഡയാലിസിസ് ടെക്നീഷ്യന്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ തസ്തികയിലേക്ക് ഡിസംബര്‍ 27 രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ 60 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്മാര്ക്ക് പങ്കെടുക്കാം. ഡയാലിസിസ് ടെക്നീഷ്യന് ഡിപ്ലോമ (ഡിഎംഇ/സിഎംഇ), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് ഡയാലിസിസ് ടെക്നീഷ്യന് തസ്തികക്ക് വേണ്ട യോഗ്യത. പ്രായം 40 വയസ്സില്‍ താഴെയായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം ഡിസംബര്‍ 30 രാവിലെ 11 മണിക്ക് നടക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് വേണ്ട യോഗ്യത അംഗീകൃത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, (പിജിഡിസിഎ/ഡിസിഎ/എംഎസ് ഓഫീസ്/സിഒപിഎ) മലയാളം ടൈപ്പറൈറ്റിംഗ് എന്നിവയാണ്. പ്രായം 40 വയസ്സില്‍ താഴെയായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം ഡിസംബര്‍ 30 രാവിലെ 11 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479 2447274.
പി.ആര്./എ.എല്‍.പി./2691)
- Log in to post comments