Skip to main content

സുനാമി പ്രതിരോധ തയ്യാറെടുപ്പ് മോക്ക്ഡ്രില്‍ 20 ന് പുറക്കാട്ട്

സുനാമി റെഡി പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ, യുനെസ്‌കോ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള സുനാമി പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം ഡിസംബര്‍ 20 ന് വെള്ളിയാഴ്ച വൈകിട്ട് 3.30 ന് പുറക്കാട് ഗ്രാമപഞ്ചായത്തില്‍ നടത്തും.  
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കാലടി ശ്രീ ശങ്കരാചര്യ സംസ്‌കൃത കോളേജും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പുറക്കാട് ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് 09, തോട്ടപ്പള്ളി, പൂത്തോപ്പ്) സുനാമി പ്രതിരോധ തയ്യാറെടുപ്പ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദുരന്തസാഹചര്യത്തില്‍ ആളുകളെ ചിട്ടയോടുകൂടി ഒഴിപ്പിക്കുന്ന പ്രക്രിയയിലാണ് വകുപ്പുകള്‍ക്കും ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നത് സംബന്ധിച്ച് പൊതുസമൂഹത്തിനും പരിശീലനം നല്‍കുന്നത്. 
പി.ആര്‍./എ.എല്‍.പി./2692)

date