Skip to main content

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ: വോളണ്ടിയർമാരെ ക്ഷണിച്ചു

എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിലേക്ക് വോളണ്ടിയർമാരെ ക്ഷണിച്ചു.  താത്പര്യമുള്ള വിദ്യാർത്ഥികളായ  വോളണ്ടിയർമാർക്ക് അപേക്ഷിക്കാം. 

2024 ഡിസംബർ  മുതൽ 2025 ഫെബ്രുവരി  വരെ  മുഴുവൻ സമയ പ്രവർത്തനത്തിനായാണ് വോളണ്ടിയർമാരെ ക്ഷണിച്ചത്. ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്മലയാളം ഭാഷകൾ അറിയണം. മികച്ച ആശയ വിനിമയ ശേഷി  അഭികാമ്യം.  അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. സർക്കാർ പദ്ധതികളുമായി  സഹകരിച്ച്  പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

വളണ്ടിയർമാർക്ക്  എനർജി മാനേജ്മെന്റ് മേഖലയിലെ വിദഗ്ദർ വകുപ്പുകൾഏജൻസികൾ എന്നിവർ പരിശീലനം നൽകും. പ്രവർത്തനം വിജയകരമായി പൂർത്തിയാക്കുന്ന വളണ്ടിയർമാർക്ക് ഇ എം സി ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകും. കേരളത്തിന്റെ ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുമുള്ള  മികച്ച അവസരമാണ് ഐ ഇ എഫ് കെ 2025 നൽകുന്നത്.

താൽപ്പര്യമുള്ള സന്നദ്ധ പ്രവർത്തകർ  iefk.in വെബ്‌സൈറ്റിൽ ലഭ്യമാക്കിയ ഗൂഗിൾ ഫോർമാറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തി ഡിസംബർ 31 നകം  രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 25949229400068335, ഇമെയിൽ: emck@keralaenergy.gov.in, രജിസ്‌ടേഷൻ ലിങ്ക്https://forms.gle/4j5LvuL17my51dreA .

പി.എൻ.എക്സ്. 5722/2024

date