Skip to main content

ഹെൽത്ത് കെയർ കോഴ്സുകൾ

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കുറഞ്ഞ ഫീസിൽ ഹെൽത്ത് കെയർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ കേന്ദ്രീകരിച്ചുള്ള ഒരു വർഷത്തെ ഓഫ് ലൈൻ കോഴ്സായ ആയുർവേദ തെറാപ്പി, ആറുമാസത്തെ ഓൺലൈൻ കോഴ്സായ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ആയുർവേദ തെറാപ്പി കോഴ്‌സിലേക്കും ബിരുദധാരികൾക്ക് മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സിലേക്കും അപേക്ഷിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in സന്ദർശിക്കുക. ഫോൺ : 9495999741.

പി.എൻ.എക്സ്. 5727/2024

date