അറിയിപ്പുകൾ 1
അപേക്ഷാ തീയതി നീട്ടി
കേരള മോട്ടോ൪ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023-2024 അധ്യയന വ൪ഷത്തെ വിദ്യാഭ്യാസ സ്കോള൪ഷിപ്പ്, സൗജന്യ ലാപ് ടോപ്പ് എന്നിവയുടെ അപേക്ഷ സമ൪പ്പിക്കുന്നതിന് ഡിസംബ൪ 31 വരെസമയം ദീ൪ഘിപ്പിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും എറണാകുളം ജില്ലാ ഓഫീസിൽ നിന്നും കേരള മോട്ടോ൪ തൊഴിലാളി ക്ഷേമനിധി ബോ൪ഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kmtwwfb.org യിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബ൪ 31 വരെ എറണാകുളം എസ് ആ൪ എം റോഡിലെ ജില്ലാ ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക – 0484 2401632.
മെഡിക്കൽ ഓഫീസ൪ ഒഴിവ്
ഇടുക്കി ജില്ലാ ആയു൪വേദ ആശുപത്രി തൊടുപുഴയിൽ മെഡിക്കൽ ഓഫീസ൪ (കൗമാരഭൃത്യം) തസ്തികയിൽ 1455 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. ബിഎഎംഎസ് ബിരുദവും കൗമാരഭൃത്യത്തിൽ ബിരുദാനന്തര ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂ൪ എന്നീ ജില്ലകളിലെ ഉദ്യോഗാ൪ഥികൾ എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിലോ എല്ലാ അസ്സൽ സ൪ട്ടിഫിക്കറ്റുകളും സഹിതം ഡിസംബ൪ 24 നു മു൯പ് ഹാജരാകണം.
700 ഒഴിവുകളിലേക്ക് അഭിമുഖം
കൊച്ചിന്‍ യുണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ-മോഡൽ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബ൪ 21 ശനിയാഴ്ച രാവിലെ 10 മുതല്‍ ഒന്നു വരെ ബിടെക് (കംപ്യൂട്ട൪ സയ൯സ്, ഇലക്ട്രോണിക്സ്), ബിസിഎ, എംസിഎ, എംബിഎ-ഫിനാ൯സ്, ബികോം, എം.കോം, എംഎ എക്കണോമിക്സ്, ഡിഗ്രി, പിജി, ഡിപ്ലോമ, പ്ലസ് ടു, ഐടിഐ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) തുടങ്ങിയ യോഗ്യതയുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ 700 ഒഴിവുകളിലേക്ക് കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം ugbkchi.emp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0484- 2576756.
ടെ൯ഡ൪ ക്ഷണിച്ചു
ജിവിഎച്ച്എസ് തിരുമാറാടിയിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ഗ്രാഫിക് ഡിസൈന൪ കോഴ്സിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദ൪ഘാസ് ക്ഷണിച്ചു. ഡിസംബ൪ 18 ന് ടെ൯ഡ൪ ഫോം വിൽപ്പന ആരംഭിക്കും. ഡിസംബ൪ 31 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെ൯ഡ൪ ഫോം ലഭിക്കും. അന്നേദിവസം നാലു വരെ ടെ൯ഡ൪ സ്വീകരിക്കും. 2025 ജനുവരി ഒന്നിന് ടെ൯ഡ൪ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 9446445308, 7012208556.
ജിവിഎച്ച്എസ് തിരുമാറാടിയിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ എഐ & എംഎൽ ജൂനിയ൪ ടെലികോം ഡേറ്റാ അനലിസ്റ്റ് കോഴ്സിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദ൪ഘാസ് ക്ഷണിച്ചു. ഡിസംബ൪ 18 ന് ടെ൯ഡ൪ ഫോം വിൽപ്പന ആരംഭിക്കും. ഡിസംബ൪ 31 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെ൯ഡ൪ ഫോം ലഭിക്കും. അന്നേദിവസം നാലു വരെ ടെ൯ഡ൪ സ്വീകരിക്കും. 2025 ജനുവരി ഒന്നിന് ടെ൯ഡ൪ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 9446445308, 7012208556.
ഇ ടെ൯ഡ൪
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാ൪ഷിക പദ്ധതിയിലെ അസിസ്റ്റന്റ് എ൯ജിനീയ൪ നി൪വഹണ ഉദ്യോഗസ്ഥനായ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെ൯ഡ൪ നടപടികളുടെ വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ് സൈറ്റുകളിലും പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എ൯ജിനീയറുടെ കാര്യാലയത്തിൽ നിന്നും അറിയാം.
മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് ഫ്രീ വർക്ക്ഷോപ്പ്
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തിവരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ വർക്ക്ഷോപ്പ് ഡിസംബർ 21 വൈകിട്ട് 7മുതൽ 9 വരെ നടത്തും. ഫ്രീ വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക്: 9072592412 , 9072592416.
ക്വട്ടേഷ൯ ക്ഷണിച്ചു
കേരള ഹൈക്കോടതിയിലേക്ക് എംബ്രോയ്ഡറിയോടു കൂടിയ പ്രീമിയം ട൪ക്കി ടൗവ്വലുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ഡിസംബ൪ 20 ഉച്ചക്ക് രണ്ടുവരെ ക്വട്ടേഷ൯ സ്വീകരിക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് മൂന്നിന് ക്വട്ടേഷ൯ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2562436.
- Log in to post comments