Skip to main content

അറിയിപ്പുകൾ 2

                                                                                                                                                                ടെന്‍ഡര്‍ ക്ഷണിച്ചു.

 

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ റെക്കോര്‍ഡ് റൂം നവീകരണത്തിന് ഫയല്‍ കോമ്പാക്ടര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 

ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 4 ഉച്ചയ്ക്ക് 1 മണി വരെ

ഫോണ്‍:0484-2783495, 2777315

 

*താല്‍പര്യപത്രം ക്ഷണിച്ചു*

 

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി വാര്‍ഡില്‍ നിന്നും പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വാഹനത്തില്‍ വീട്ടില്‍ കൊണ്ടു വിടുന്നതിനായി മാതൃയാനം പദ്ധതിയില്‍ എം.പാനല്‍ ചെയ്ത് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള ടാക്‌സി നിരക്കില്‍ വാഹനം ഓടുന്നതിന് ഡ്രൈവറെ ഉള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും ട്രാവല്‍സുകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. 

താല്‍പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 4 ന് 3മണി വരെ

 

അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള അസാപ് കേരളയും ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി ത്യശൂര്‍ ശ്രീചിത്ര ആയുര്‍വേദ അക്കാദമിയില്‍ ആരംഭിക്കുന്ന ആയുര്‍വേദ തെറാപ്പി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം. മികച്ച ആയുര്‍വേദ വിദഗ്ദ്ധരുടെ പരിശീലനത്തോടൊപ്പം കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന 18 മുതല്‍ 30 വയസ്സുവരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു പ്ലേസ്‌മെന്റ് സഹായവും ലഭിക്കും.

അപേക്ഷ ഓണ്‍ലൈനായി https://forms.gle/KF14a1dG6xspRnvS7 വെബ്‌സൈറ്റിലുടെ സമര്‍പ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5

ഫോണ്‍:8848179814

 

 

അന്താരാഷ്ട്ര ഊർജ മേള 2025: സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു

 

എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര എനര്‍ജി ഊർജമേളയി ലേക്ക് സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു. ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവരും ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ അറിയണം. മികച്ച ആശയവിനിമയശേഷി അഭികാമ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ചു പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ iefk.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഡിസംബര്‍ 31-നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 0471 2594922, 9400068335. 

ഇമെയില്‍: emck@keralaenergy.gov.in. 

രജിസ്‌ടേഷന്‍ ലിങ്ക്: https://forms.gle/4j5LvuL17my51dreA

date