Skip to main content

അറിയിപ്പുകൾ 3

                    

*ബ്ലോക്ക് കോ ഓർഡിനേറ്റർ :അപേക്ഷ ക്ഷണിച്ചു*

 

കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത: ബിരുദാനന്ത ബിരുദം,കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്‌സിലറി അംഗം എന്നിവയിലൊന്ന് ആയിരിക്കണം. 2024 ജൂൺ 30ന് 35 വയസിൽ കൂടരുത്. 

 

വിദ്യാഭ്യസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ഫോട്ടോ അടങ്ങിയ മേൽവിലാസ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സിഡിഎസിന്റെ സാക്ഷ്യപത്രവും പരീക്ഷ ഫീസ് ഇനത്തിൽ ജില്ലമിഷൻ കോ-ഓർഡിനേറ്റർ എറണാകുളത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിലുളള അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, എറണാകുളം സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട് , പിൻ - 682030

എന്ന വിലാസത്തിൽ ഡിസംബർ 31 വൈകിട്ട് അഞ്ചുമണിക്കു മുമ്പ് ലഭിക്കണം. അപേക്ഷ ഫോമും, വിശദാംശങ്ങളും www.kudumbashree.org ലഭ്യമാണ്. 

ഫോൺ: 0484- 2424038

date