അറിയിപ്പുകൾ 4
ഓട്ടോറിക്ഷകൾക്ക് പെർമിറ്റിന് അപേക്ഷിക്കാം
എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ സർവ്വീസ് നടത്തുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 3000 സിറ്റി പെർമിറ്റുകളിൽ ഇലക്ട്രിക് വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്ക് 2000 എണ്ണവും സിഎൻ ജി / എൽ പി ജി / എൽ എൻ ജി തുടങ്ങിയ വിഭാഗത്തിലുള്ള ഓട്ടോറിക്ഷകൾക്ക് 1000 എണ്ണം പെർമിറ്റും അനുവദിക്കുന്നതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിട്ടു. പെർമിറ്റ് അനുവദിക്കുന്നതിനായി എറണാകുളം ജില്ലയിലെ യോഗ്യരായ ഓട്ടോറിക്ഷ ഉടമസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ എല്ലാ റീജിയണൽ / സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നിന്നും മോട്ടോർ വാഹന വകുപ്പിൻ്റെ mvd.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും 2025 ജനുവരി ഒന്നു മുതൽ അപേക്ഷ ഫോമുകൾ ലഭിക്കും.
നിലവിൽ കൊച്ചി സിറ്റിയിൽ ഡീസൽ / പെട്രോൾ വിഭാഗത്തിലുള്ള ഓട്ടോറിക്ഷൾക്ക് നൽകിയിട്ടുള്ള സിറ്റി പെർമിറ്റുകളിൽ ഒഴിവുള്ളവ കണ്ടെത്തി ഡീസൽ / പെട്രോൾ ഓട്ടോറിക്ഷകൾക്ക് സിറ്റി പെർമിറ്റ് നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
2025 ജനുവരി 13 മുതൽ 18 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ അപേക്ഷ സ്വീകരിക്കും.
എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലോ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രേത്യേകമായി തയാറാക്കിയ കൗണ്ടറിലോ അപേക്ഷ നൽകാമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
- Log in to post comments