Skip to main content

ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകർ 

കേരള ഗവർണർ

Governor

ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിൻ്റെ 23-ാമത് ഗവർണറായി 2024 ജനുവരി 2ന് സത്യപ്രതിജ്ഞ ചെയ്തു. പരേതനായ ശ്രീ. വിശ്വനാഥ് അർലേകറിൻ്റെയും പരേതയായ ശ്രീമതി. തിലോമത്തമ അർലേകറിന്റെയും മകനായി 1954 ഏപ്രിൽ 23ന് ഗോവയിലെ പനാജിയിൽ ജനിച്ച രാജേന്ദ്ര വിശ്വനാഥ് അർലേകർ, ഗോവയിലെ വാസ്കോഡ ഗാമയിലുള്ള സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെട്രിക്കുലേഷൻ പൂർത്തിയാക്കുകയും, വാസ്കോഡ ഗാമ എംഇഎസ് കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടുകയും ചെയ്തു.

ഗോവ നിയമസഭയിൽ അംഗമായിരുന്ന കാലത്ത് (2002-2007) സാമൂഹിക പ്രശ്‌നങ്ങൾ, വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് വേണ്ടി നിലകൊണ്ട അദ്ദേഹം, 2012 മുതൽ 2017 വരെ ഗോവ നിയമസഭ സ്‌പീക്കറായി പ്രവർത്തിച്ചു. ഗോവയിൽ വനം-പരിസ്ഥിതി, പഞ്ചായത്തിരാജ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2021 ജൂലൈയിൽ, ഹിമാചൽ പ്രദേശിൻ്റെ 21-ാമത്തെ ഗവർണറായി നിയമിതനായ ശ്രീ അർലേകർ, 2023 വരെ ആ പദവി വഹിച്ചു. 2023 ഫെബ്രുവരിയിൽ, ബീഹാറിൻ്റെ 30-ാമത് ഗവർണറായി അദ്ദേഹം ചുമതലയേറ്റു.

 

https://www.rajbhavan.kerala.gov.in/