കളരി അഭ്യാസ അപൂര്‍വ താളിയോല രേഖകള്‍ ആര്‍കൈവ്‌സ് വകുപ്പിന് കൈമാറി
കളരി അഭ്യാസത്തിന്റെ അപൂര്‍വ താളിയോല രേഖകള്‍ ഇനി ആര്‍കൈവ്‌സ് വകുപ്പിന് സ്വന്തം. തിരുവനന്തപുരം കാഞ്ഞിരംകുളം കെ. ആര്‍. നിവാസില്‍ കനകരാജിന്റെ പക്കലുണ്ടായിരുന്ന പഴയ താളിയോല രേഖകള്‍ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി ഏറ്റുവാങ്ങി. കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് കനകരാജ് രേഖകള്‍ മന്ത്രിക്ക് കൈമാറിയത്. കനകരാജിന്റെ പൂര്‍വികരുടെ പക്കലുണ്ടായിരുന്ന രേഖകളാണിത്.
തമിഴിലാണ് ഇതില്‍ അഭ്യാസമുറകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. താളിയോലകളില്‍ മുറകള്‍ രേഖപ്പെടുത്തി അവ ചുരുട്ടി വച്ച നിലയിലാണ്. ഇതിന് 150 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇതോടൊപ്പം പഴയകാല രാശിപ്പലകയും നാണയങ്ങളും കൈമാറിയിട്ടുണ്ട്. കേരളത്തിന്റെ കായികാഭ്യാസമായ കളരിയെക്കുറിച്ചുള്ള രേഖകള്‍ ഏറെ വിലപ്പെട്ടതാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇത്തരം അപൂര്‍വരേഖകള്‍ ആര്‍കൈവ്‌സ് വകുപ്പ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം രേഖകള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു. രേഖകള്‍ കൈമാറിയ കനകരാജിനെ മന്ത്രി ആദരിച്ചു.
പി.എന്‍.എക്‌സ്.5080/17
- Log in to post comments