ജില്ലാ യുവജന കണ്‍വെന്‍ഷനും പുരസ്ക്കാര സമര്‍പ്പണവും നടത്തി
ജില്ലാ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ജില്ലാ യുവജന കണ്വെന്ഷന് സി.കെ ശശീന്ദ്രന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. ക്ലബ്ബുകള്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഇടമാകണമെന്ന് എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വയനാടിനെ കാര്‍ബണ്‍ വിമുക്തമാക്കി മാറ്റുന്നതിനുള്ള യത്നത്തില്‍ നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബുകള്‍ അതീവ പങ്കാളിത്തം വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്ര ജില്ലാതല പുരസ്ക്കാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് റിപ്പണ്‍ സമന്വയം സാംസ്കാരിക വേദി ആന്‍ഡ് ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഉപഹാരവുമടങ്ങുന്ന ജില്ലാതല അവാര്‍ഡ് സാംസ്കാരിക വേദി ഭാരവാഹികളായ പ്രസിഡണ്ട് എസ്.അതുല്യ സെക്രട്ടറി കെ.അഷ്റഫലി എന്നിവര്‍ ഏറ്റുവാങ്ങി. ലഹരിക്കെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതില്‍ യൂത്ത് ക്ലബ്ബ്കള്‍ സന്നദ്ധരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ് അദ്ധ്യക്ഷ നായിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി അബ്ദുള്‍ ഖാദര്‍, ചൈല്ഡ്ലൈന് ഡയറക്ടര്‍ സി.കെ ദിനേശ്കുമാര്‍ പി.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. മീനങ്ങാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ സി. വി. ജോര്‍ജ്ജ് സൈബര്‍ നിയമങ്ങളെക്കുറിച്ചും, സി.കെ ദിനേശ്കുമാര്‍ കുട്ടികളുടെ അവകാശ സംരക്ഷണവും, യൂത്ത് ക്ലബ്ബ്കളും എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സെടുത്തു. പരിപാടിയുടെ ഭാഗമായി കേന്ദ്ര സംഗീത നാടക വിഭാഗത്തിന്റെ രജിസ്റ്റേര്‍ഡ് കലാ സംഘമായ ബാലുശ്ശേരി ആസാദ് ഓര്‍ക്കസ്ട്രയിലെ കലാകാരന്മാര് ദേശീയോല്‍ഗ്രഥന കലാമേള അവതരിപ്പിച്ചു.
- Log in to post comments