Skip to main content

നബിദിന റാലികളില്‍ ഹരിത നിയമാവലി പാലിക്കണം.

നബിദിന റാലികളില്‍ ഹരിത നിയമാവലി കര്‍ശനമായി പാലിച്ച് സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ  മത - സാംസ്‌കാരിക സംഘടനകളോട് അഭ്യര്‍ഥിച്ചു.  ഘോഷയാത്ര നടത്തുമ്പോള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കള്‍ പരമാവധി ഒഴിവാക്കണം.  ഏതെങ്കിലും ഘട്ടത്തില്‍ ഇത് ഉപയോഗിക്കുകയാണെങ്കില്‍ ഇവ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശ്രദ്ധിക്കണം.  ടൗണുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന വലിയ റാലികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം.  ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയില്‍ റാലികള്‍ നടത്തുന്നത് ഒഴിവാക്കണം.  വാഹന തിരക്കുള്ള സമയങ്ങളില്‍ ഘോഷയാത്രകള്‍ നടത്തരുത്.  ഘോഷയാത്ര വേളകളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന പാനീയങ്ങള്‍ നല്‍കരുത്.  ക്ലസ്റ്ററുകളായി ഘോഷയാത്ര നടത്തുന്നത് ട്രാഫിക്ക് ബ്ലോക്കുകള്‍ കുറക്കുന്നതിന് സഹായിക്കും.
 കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ പി.കെ. എ ലത്തീഫ് ഫൈസി, ഷാഹുല്‍ ഹമീദ് മേല്‍മുറി, ബദറുദ്ദീന്‍ എന്‍.കെ, റവ. റഷില്‍ റണോള്‍ഡ്, മോഹനന്‍. കെ.എ, ശശീധരന്‍ പി.കെ, ഡി.വൈ.എസ്.പി തോട്ടത്തില്‍ ജലീല്‍, തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു.   

 

date