Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി പുനസ്ഥാപിക്കാം

 എറണാകുളം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് സീനിയോറിറ്റി പുനസ്ഥാപിക്കാന്‍ അവസരം. സീനിയോറിറ്റി നഷ്ടപ്പെട്ട റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്കും എംപ്ലോയ്‌മെന്റ് നിന്നും ജോലി ലഭിച്ച് ജോലി പൂര്‍ത്തിയാക്കാതെ പോയവര്‍ക്കും നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അസ്സല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുനസ്ഥാപിച്ചു നല്‍കും. www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ചും ഏപ്രില്‍ 30 വരെ പുതുക്കാം.
ഫോണ്‍: 04842312944

date