Skip to main content

സ്ത്രീകളുടെ സ്വയം പ്രതിരോധ പരിശീലന ക്യാംപ് സമാപിച്ചു

കേരള പോലീസ് അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതകള്‍ക്കായി ജില്ലയില്‍  സംഘടിപ്പിച്ച രണ്ടു ദിവസത്തെ സ്വയം പ്രതിരോധ പരിശീലന ക്യാംപ് സമാപിച്ചു. ക്യാംപിന്റെ രണ്ടാം ദിനം പെരിന്തല്‍മണ്ണ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ് പി ഫിറോസ് എം ഷഫീഖ് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ അബേറ്റ് കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധ ദിവ്യ മേനോന്‍, ഐ എം എ വനിതാ വിംഗ് ചെയര്‍ പേഴ്സണ്‍ നിഷ, നീന്തല്‍ കോച്ച് നളിനീദേവി, ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് റിത മോള്‍, കോട്ടക്കല്‍ ആര്യവൈദ്യ ശാല എം ഡി ശൈലജ മാധവന്‍ കുട്ടി, രാംദാസ് ക്ലിനിക്കിലെ ഡോ. ലീല രാംദാസ്, ലീഗല്‍ അഡ്വൈസര്‍ അഡ്വ. ജയ, ഡോ. ഷീബ, നൂര്‍ജഹാന്‍ ഷാനിയ തുടങ്ങി ഏഴോളം നിര്‍ഭയ വോളണ്ടിയര്‍മാരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ഡി വൈ എസ് പി പ്രേംജിത്ത്, സി ഐ സുമേഷ് സുധാകരന്‍, എന്‍ ടി സി കോളെജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ മജീദ്, രാജീവ് മാസ്റ്റര്‍ തച്ചിങ്ങനാടം, ഡോ. കൃഷ്ണ ദാസ് അമൃതം, അബേറ്റ് മാനേജര്‍ സിറാജ്, എസ് ഐ സജിനി, എസ്‌ഐ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പോലീസ് മാസ്റ്റര്‍ ട്രെയിനര്‍മാരായ വത്സല, സിനിമോള്‍, സോണിയ എന്നിവര്‍ പരിശീലനം നല്‍കി. വല്ലഭട്ട കളരി സംഘം കളരിപയറ്റ് പ്രദര്‍ശന വും നടത്തി. ചടങ്ങില്‍ 550 ഓളം സ്ത്രീകളും പെണ്‍കുട്ടികളും പങ്കെടുത്തു.

date