വിജ്ഞാനകേരളം ജില്ലാതല ആര്‍ പി മാരുടെ പരിശീലനം സംഘടിപ്പിച്ചു
വിജ്ഞാന കേരളം പദ്ധതിയുടെ ജനകീയ ക്യമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്‌സണ്‍മാരുടെ പരിശീലനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ നിര്‍വഹിച്ചു. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവും മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ. ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.
കേരള നോളെജ് ഇക്കോണമി മിഷന്‍, കെ ഡിസ്‌ക്, കുടുംബശ്രീ, കില, തദ്ദേശ സ്വയംഭരണ വകുപ്പ്, വിവിധ നൈപുണ്യ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിജ്ഞാന കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നത്. മികച്ച തൊഴില്‍ സാധ്യതയും വിജ്ഞാന രംഗത്തെ വളര്‍ച്ചയും ലക്ഷമിടുന്ന പദ്ധതി ജനകീയ പങ്കാളിതത്തോടെയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചും വിജയകരമായി നടപ്പിലാക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ഡി.ആര്‍.പി പരിശീലനത്തില്‍ ഓരോ പഞ്ചായത്തില്‍ നിന്നും ഓരോ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വീതവും മുനിസിപ്പാലിറ്റി തലത്തില്‍ രണ്ട് പേര്‍ വീതവും കോര്‍പ്പറേഷന്‍ തലത്തില്‍ അഞ്ച് പേര്‍ വീതവും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി. പട്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ അനില്‍കുമാര്‍, കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കില ആര്‍.ജി.എസ്.എ കോഓര്‍ഡിനേറ്റര്‍മാര്‍, തീമാറ്റിക് എക്‌സ്പര്‍ട്ട്മാര്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുടുംബശ്രീ കെ.കെ.ഇ.എം ജില്ലാ പ്രോഗ്രാം മാനേജര്‍ സനല്‍കുമാര്‍ കെ.ബി, കെ ഡിസ്‌ക് പ്രോഗ്രാം മാനേജര്‍മാരായ ദീപ്തി സി ജെ, മനു പ്രോഗ്രാം എക്‌സിക്യൂട്ടീവ്, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
- Log in to post comments