Skip to main content

ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കോലഞ്ചേരി സാജ് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന മീറ്റ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

 

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള റൈസിംഗ് ആന്ഡ്് ആക്സലേറ്റിംഗ് എം.എസ്.എം.ഇ പെര്ഫോ ര്മയന്സ്് (റാമ്പ്) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സാമ്പത്തിക സാക്ഷരത വര്ദ്ധി പ്പിക്കല്‍, സാമ്പത്തിക സേവന വിവരങ്ങള്‍ നല്കു്ക, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് എം.എസ്.എം.ഇകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്ച്ചം ചെയ്യുകയായിരുന്നു ലക്ഷ്യം. 

 

പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സിൻസി മോൾ ആന്റണി, എൽ.ഡി.എം, അജിലേഷ്, സി.എം.എഫ് എൽസി സുദർശൻ തുടങ്ങിയവർ സംസാരിച്ചു. 43 ബാങ്കുകളുടെ പ്രതിനിധികളും സംരംഭകരും പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരും പങ്കെടുത്തു. വായ്പ അപേക്ഷ സ്വീകരിക്കൽ, ബ്ലോക്ക് പ്രോജക്ട് ഉൾപ്പെടെയുള്ള വായ്പകളുടെ അനുമതിപത്ര വിതരണം, ബാങ്ക് പ്രതിനിധികളുമായി സംരംഭകർ മുഖാമുഖ ചർച്ച തുടങ്ങിയവയും സംഘടിപ്പിച്ചു.

date