അറിയിപ്പുകള്‍
വര്‍ക്കര്‍, ഹെല്‍പ്പര്‍
തസ്തികകളില്‍ നിയമനം
വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 16 -ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെന്റര്‍ നമ്പര്‍ 130 തട്ടാംമുകള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെന്റര്‍ നമ്പര്‍ 64 മോനപ്പിള്ളി അങ്കണവാടിയിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 12,16,18 ലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 5,6,7 ലെയും സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 01-01-2025 ന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 ല്‍ അര്‍ഹതപ്പെട്ട അപേക്ഷകരില്ലെങ്കില്‍ 12,18 വാര്‍ഡുകളിലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 5 ല്‍ അര്‍ഹതപ്പെട്ട അപേക്ഷകരില്ലെങ്കില്‍ 6,7 എന്നീ വാര്‍ഡുകളിലെ അപേക്ഷകരെയും പരിഗണിക്കും.
അങ്കണവാടി കം കൃഷ് വര്‍ക്കറുടെ യോഗ്യത പ്ലസ് ടു ആണ്. അങ്കണവാടി കം ക്രഷ് ഹെല്‍പ്പറുടെ യോഗ്യത എസ്.എസ്.എല്‍.സിയുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20 വൈകിട്ട് 5 വരെ. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് വടവുകോട്, പുത്തന്‍കുരിശ് പി.ഒ, എറണാകുളം പിന്‍: 682 308, ഫോണ്‍ 04842730320
സാമൂഹ്യ പ്രത്യാഘാത പഠനം:
ഏജന്‍സികളെ ക്ഷണിക്കുന്നു
എറണാകുളം ജില്ലയില്‍ പൊന്നുംവില പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടികളുമായി ബന്ധപെട്ട് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു. എംപാനല്‍ ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റി/കോളേജ്/ വകുപ്പ്/സ്വകാര്യ സര്‍വ്വേ സ്റ്റഡി ഏജന്‍സികള്‍ എന്നിവര്‍ മാര്‍ച്ച് 28നു മുന്‍പായി താല്പര്യപത്രം സമര്‍പ്പിക്കേണ്ടതാണ്.
ഇപ്പോള്‍ എംപാനല്‍ ചെയ്തിട്ടുള്ളവരില്‍ തുടരുവാന്‍ താല്പര്യ മുള്ളവരും ഇതിലേക്കായി താത്പര്യപത്രം സമര്‍പ്പിക്കേണ്ടതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമായിരിക്കും ഏജന്‍സികളെ തിരഞ്ഞെടുക്കുക. സര്‍ക്കാര്‍ ഉത്തരവ്, അപേക്ഷാഫോം, യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവ ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്സൈറ്റായ www.ernakulam.nic.in ല്‍ ലഭ്യമാണ്. താത്പര്യപത്രം സമര്‍പ്പിക്കേണ്ട വിലാസം : ഡെപ്യൂട്ടി കളക്ടര്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് - 682030
സൗജന്യ ചികിത്സ
തൃപ്പൂണിത്തറ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു.
30 വയസ്സിനും 60 ഇടയിലുള്ളവര്‍ക്ക് മദ്യപാനം കാരണമല്ലാതെ ഉണ്ടാകുന്ന ഫാറ്റി ലിവറിന് എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ എട്ടു മുതല്‍ ഒന്നുവരെ ചികിത്സ ലഭ്യമാണ് ഒപി രണ്ടിലാണ് പരിശോധന. ഫോണ്‍ :6282273123
45നും 60നും മധ്യേ പ്രായമുള്ള സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചുണ്ടാവുന്ന അമിത വിയര്‍പ്പ്, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, തളര്‍ച്ച, മൂത്ര സംബന്ധമായ രോഗങ്ങള്‍, സന്ധിവേദനകള്‍, ഹൃദയമുറുക്കം മുതലായുള്ള ബുദ്ധിമുട്ടുകള്‍ക്ക് ചൊവ്വാഴ്ചകളില്‍ എട്ടു മുതല്‍ ഒന്നു വരെ ഒ പി രണ്ടില്‍ ചികിത്സ ലഭ്യമാണ്. ഫോണ്‍ :8848407607
ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഐ. എച്ച്.ആര്‍ .ഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ 3 മാസത്തെ ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അതാത് വിഷയത്തില്‍ യു ജി കോഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്നവര്‍ക്കോ യു ജി കോഴ്‌സ് കഴിഞ്ഞവര്‍ക്കോ ഇന്റേണ്‍ഷിപ്പ് ചെയ്യാം. ലൈബ്രറി ഓട്ടോമേഷന്‍ ട്രയിനിങ് / ഇന്റേണ്‍ഷിപ്പിന് ലൈബ്രറി സയന്‍സില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ഫിക്കറ്റുമായി മാര്‍ച്ച് 20ന് രാവിലെ 10 ന് കോളേജില്‍ എത്തേണ്ടതാണ്. ഫോണ്‍ : 9495069307, 8547005046, 9495106544
ഇ-ടെന്‍ഡര്‍ നടപടികളുടെ വിവരങ്ങള്‍ അറിയാം
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2004 25 വാര്‍ഷിക പദ്ധതിയിലെ വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ നടപടികളുടെ വിശദവിവരങ്ങള്‍ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ്സൈറ്റുകളിലും, പ്രവര്‍ത്തി ദിവസങ്ങളില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും അറിയാവുന്നതുമാണ്.
- Log in to post comments