Skip to main content

ആരോഗ്യവകുപ്പിന്റെ വാസക്ടമി പക്ഷാചരണം ഡിസംബര്‍ നാല് വരെ

പുരുഷ വന്ധ്യംകരണം ലക്ഷമിട്ട് ആരോഗ്യവകുപ്പ് നടത്തുന്ന 'വാസക്ടമി പക്ഷാചരണ'ത്തിന് തുടക്കമായി. ആരോഗ്യ കുടുംബക്ഷേമ പരിപാടിയുടെ ഭാഗമായാണ് പക്ഷാചരണം നടത്തുന്നത്. ഡിസംബര്‍ നാല് വരെയാണ് പക്ഷാചരണമുള്ളത്. നൂതനവും ലളിതവും സുരക്ഷിതവുമായ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയയാണ് നോ സ്‌കാല്‍പ്പല്‍ വാസക്ടമി അഥവാ എന്‍.എസ്.വി. ബീജവാഹിനി കുഴല്‍ മുറിച്ച് ബീജങ്ങളുടെ ഒഴുക്ക് തടയുന്ന ഒരു മാര്‍ഗമാണിത്.  പ്രതേ്യക പരിശീലനം നേടിയ ഡോക്ടര്‍മാരാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്.  കുടുംബ വലിപ്പം പൂര്‍ത്തിയാക്കിയ വ്യക്തിക്ക് സ്വീകരിക്കാവുന്ന സ്ഥിരമായ ഗര്‍ഭ നിരോധന മാര്‍ഗമാണ് എന്‍.എസ്.വി ശസ്ത്രക്രിയക്ക് മുറിവുകളോ തുന്നി കെട്ടലുകളോ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.   5-10 മിനിറ്റ് വരെയാണ് ശസ്ത്രക്രിയക്ക് എടുക്കുന്ന സമയം.  വന്ധ്യംകരണം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ വീട്ടില്‍ പോകുകയും ചെയ്യാം. പക്ഷാചരണത്തിന്റെ ഭാഗമായി എന്‍.എസ്.വി യെക്കുറിച്ച് ദമ്പതിമാരില്‍ അവബോധം ഉണ്ടാക്കുന്നതിനായി കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ബോധ വല്‍ക്കരണ ക്ലാസുകള്‍, ലഘുലേഖ വിതരണം കൗണ്‍സിലിംഗ് തുടങ്ങിയവ നടത്തി വരുന്നതായി     ഡി.എം.ഒ അറിയിച്ചു.   ജില്ലയിലെ തെരെഞ്ഞെടുത്ത ഗവ. ആശുപത്രികളില്‍ വെച്ച് എന്‍.എസ്.വി യുടെ സേവനം  ലഭ്യമാകും. സേവനം ലഭ്യമാകുന്ന ആശുപത്രിയും തീയതിയും. ഗവ.ജില്ലാ ആശുപത്രി നിലമ്പൂര്‍ (നവംബര്‍28,ഡിസംബര്‍26), ഗവ.ജനറല്‍ ആശുപത്രി മഞ്ചേരി ഡിസംബര്‍ 21 താലൂക്ക് ആശുപത്രി തിരൂരങ്ങാടി ഡിസംബര്‍ 28 ജില്ലാ ആശുപത്രി തിരൂര്‍ ഡിസംബര്‍ 23

 

date