Post Category
സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
കായിക മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കുക, ലഹരിയുടെ ആധിപത്യത്തിൽ നിന്ന് യുവതലമുറയെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ ജില്ലാ സ്പോർട്സ് കൗൺസിൽ ജില്ലയിലെ ട്രൈബൽ കുട്ടികൾക്കും, മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കും സൗജന്യമായി ഫുട്ബോൾ സമ്മർ കോച്ചിംഗ് ക്യാംപ് നടത്തുന്നു. ട്രൈബൽ കുട്ടികൾക്ക് എടക്കര ജി.എച്ച്. എസ്. സ്കൂളിലും മത്സ്യതൊഴിലാളികളുടെ കുട്ടികൾക്ക് ഉണ്ണിയാൽ ഇമ്പിച്ചിബാവ ഫിഷറീസ് സ്റ്റേഡിയത്തിലുമാണ് ക്യാംപ്. ഏപ്രിൽ അഞ്ചു മുതൽ മെയ് 31 വരെ നടക്കുന്ന ക്യാംപിൽ 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 9495243423, 9496841575.
date
- Log in to post comments