മലയോര ഹൈവേ: കണക്ടിംഗ് റോഡ് ടെന്‍ഡര്‍ ചെയ്തു
മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയില്‍ റീച്ചിലെ ആനക്കല്ലുംപാറ-താഴെ കക്കാട് കണക്ടിംഗ് റോഡ് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. നേരത്തെ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കിഫ്ബി വ്യവസ്ഥകള്‍ക്ക് വിധേയമാകാത്തതിനാല്‍ ഈ പ്രദേശം അലൈന്‍മെന്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അനക്കല്ലുംപാറ-അകമ്പുഴ വഴി റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ദീര്‍ഘ നാളത്തെ പ്രദേശവാസികളുടെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്.
2006-ല്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ധനകാര്യ മന്ത്രിയായിരുന്ന ഡോ ടി എം തോമസ് ഐസക്ക് സ്ഥലം സന്ദര്‍ശിച്ച് റോഡ് യാഥാര്‍ത്ഥ്യമാക്കുമെന്നു അറിയിച്ചിരുന്നു. 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ മലയോര ഹൈവേയുടെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. പിന്നീടുണ്ടായ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 26.5 കോടി രൂപ അനുവദിച്ച് ഈ റോഡ് കണക്റ്റിംഗ് റോഡ് ആയി നവീകരിക്കാന്‍ അനുവദിക്കുകയും ടെന്‍ഡര്‍ ചെയ്യുകയുമായിരുന്നു. ആറ് മീറ്റര്‍ വീതിയിലാണ് പ്രവൃത്തി നടക്കുക. രണ്ട് പാലങ്ങള്‍ ഉള്‍പ്പെടെ 7.2 കിലോമീറ്റര്‍ ദൂരമാണ് പ്രവൃത്തി.
- Log in to post comments