Skip to main content

ഏജൻസി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം പാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്റെ ഏജൻസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ബിന്ദു കെ.ആർ.-ന്റെ ഏജൻസി മുഖേന പാളയംകുന്ന് പോസ്റ്റോഫീസിൽ ആർ.ഡി. നിക്ഷേപം നടത്തുന്ന നിക്ഷേപകർ പാളയംകുന്ന് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പവരുത്തണമെന്ന് ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പരാതിയുള്ളവർ വർക്കല ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടണം. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ബിന്ദു കെ. ആറുമായി യാതൊരുവിധ പണമിടപാടും നടത്താൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. മഹിളാപ്രധാൻ ഏജന്റുമാരുമായി ബന്ധപ്പെട്ട പരാതികൾ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാം. ഫോൺ : 0471 - 2478731.

പി.എൻ.എക്സ് 1392/2025

date