Post Category
സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്തായി മൂക്കന്നൂര്‍
സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്തായി മൂക്കന്നൂര്‍. കെ പി ഹോര്‍മിസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹനാന് എം പി പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഹരിത കര്‍മ സേന അംഗങ്ങളെയും ശുചിത്വ തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു.പരിപാടിയുടെ മുന്നോടിയായി ശുചിത്വ സന്ദേശ വിളംബര ജാഥയും സംഘടിപ്പിച്ചിരുന്നു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍ ഒ കുരിയച്ചന് , ജസ്റ്റി ദേവസി, സിനി മാത്തച്ചന് മുന്‍ പ്രസിഡന്റുമാരായ ബിജു പാലാട്ടി, പോള്‍ പി.ജോസഫ് , ജയ രാധാകൃഷ്ണന് , പി.വി. മോഹനന്, പഞ്ചായത്ത് അംഗങ്ങളായ സിജി ജിജു,
കെ എസ് മൈക്കിള്‍, ലൈജോ ആന്റു , ജോഫീന ഷാന്റോ, സി എ രാഘവന്, സെക്രട്ടറി കെ യു സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments