അറിപ്പുകൾ
ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കണം
നോര്‍ത്ത് പറവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കണം. മെയ് 31 വരെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി രേഖകള്‍ ചേര്‍ക്കാവുന്നതാണ്.
ഫോണ്‍- 0484-2440066
*നിയമനം*
തീരദേശഹൈവേ നിര്‍മ്മാണത്തിനായി കൊച്ചി താലൂക്കിലെ വിവിധ വില്ലേജുകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
റവന്യു വകുപ്പില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍/വാല്യുവേഷന്‍ അസിസ്റ്റന്റ്, വില്ലേജ് ഓഫീസര്‍/ റവന്യൂ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം.
വിശദമായ ബയോഡേറ്റയും ഫോണ്‍ നമ്പരും സഹിതവുമുള്ള അപേക്ഷ ഏപ്രില്‍ 7 വൈകിട്ട് 5 ന് മുന്‍പായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍.എ), കിഫ്ബി, യൂണിറ്റ്-2, എറണാകുളം (അങ്കമാലി മിനി സിവില്‍സ്റ്റേഷന്‍) ഓഫീസില്‍ സമര്‍പ്പിക്കണം.
*കമ്പനി സെക്രട്ടറി നിയമനം*
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താത്കാലിക ഒഴിവ് നിലവിലുണ്ട്. ഒഴിവുകളുടെ എണ്ണം ഒന്ന്
യോഗ്യത: ബിരുദവും അസ്സോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും (എല്‍. എല്‍. ബി അഭിലഷണീയം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18നും 40 നും മധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ്
എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 10നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
*ഹെല്‍പ്പര്‍ നിയമനം*
വടവുകോട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 130-ാംനമ്പര്‍ തട്ടാംമുഗള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 64-ാംനമ്പര്‍ മോനപ്പിള്ളി അങ്കണവാടിയിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 12,16,18 ലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 5,6,7 ലെയും സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ ആയിരിക്കണം. അപേക്ഷകള്‍ ഏപ്രില്‍ 4 വൈകിട്ട് 5 വരെ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് വടവുകോട്, പുത്തന്‍കുരിശ് പി ഒ,എറണാകുളം പിന്‍: 682 308 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.
*ടെന്‍ഡര്‍ വിവരങ്ങള്‍ അറിയാം*
2024-25 തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 5 പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെന്‍ഡര്‍ നടപടികളുടെ വിശദവിവരങ്ങള്‍ www.sg.kerala.gov.in, www.etenders.kerala.gov.in വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നും, അറിയാവുന്നതാണ്.
*അറിയിപ്പ്*
2025 ഏപ്രില്‍ ഒന്നിന് ട്രഷറി തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും പെന്‍ഷന്‍ വിതരണം, ശമ്പള വിതരണം തുടങ്ങിയ പണമിടപാടുകള്‍ ഉണ്ടായിരിക്കുകയില്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
- Log in to post comments