Skip to main content

കണ്ണിനും മനസ്സിനും നിറവേകി ഏലൂരിലെ ഭിന്നശേഷി കലോത്സവം

മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു

 

 കണ്ണിനും മനസ്സിനും നിറവേകി ഏലൂർ നഗരസഭയിലെ ഭിന്നശേഷി കലോത്സവം. ഏലൂർ നഗരസഭ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം 

 വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ചടങ്ങിൽ നഗരസഭയെ ഭിന്നശേഷി സൗഹൃദമായി പ്രഖ്യാപിച്ചു. 

 

ഭിന്നശേഷി ഉള്ളവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച പ്രവർത്തനങ്ങളാണ് ബഡ്സ് സ്കൂളുകൾ നടത്തിവരുന്നത്. കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി നടന്ന പരിപാടികളിൽ മികവുറ്റ കലാപ്രകടനങ്ങളാണ് ഏലൂരിലെ ഭിന്നശേഷികുട്ടികൾ കാഴ്ചവെച്ചതെന്നും മന്ത്രി പറഞ്ഞു.

 

പരിമിതികളെ മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനങ്ങൾ ആയിരുന്നു കുട്ടികൾ കലോത്സവ വേദിയിൽ കാഴ്ചവെച്ചത്. ജില്ലാ ഭിന്നശേഷി കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മത്സരിച്ച ഒപ്പന ടീമിനെ മന്ത്രി ഉപഹാരവും സർട്ടിഫിക്കേറ്റും നൽകി ആദരിച്ചു.

 

ചടങ്ങിൽ നഗരസഭാ ചെയർമാൻ എ ഡി സുജിൽ അദ്ധ്യക്ഷനായി. വൈസ്ചെയർപേഴ്സൺ ജയശ്രീ സതീഷ്  

,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലേഴ്സ് , എന്നിവർ പങ്കെടുത്തു

date