Skip to main content

വൃക്ക രോഗികൾക്ക് ആശ്വാസവുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

വൃക്ക സംബന്ധമായ രോഗമുള്ളവർക്കും ഡയാലിസിസ് രോഗികളുമായിട്ടുള്ളവർക്കും സ്വാന്തനമേകി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ക രോഗികളിൽ ഉണ്ടാകുന്ന രക്തക്കുറവിന് പരിഹാരം ഉണ്ടാക്കുന്ന എറിത്രോപോയിറ്റിൻ മരുന്ന് സൗജന്യമായി നൽകുന്ന പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കമായി.  

 

വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

 

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജു അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ടി എസ് ബൈജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പൗലോസ്, ലൈജു ജനകൻ, ഹെൽത്ത് ഇൻസ്പെക്ടർ ആർ രാജേഷ്, ഗുണഭോക്താക്കൾ, ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date