Skip to main content

പാമ്പാക്കുട പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു

പാമ്പാക്കുട പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ശ്രീകാന്ത് നന്ദനൻ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ് അധ്യക്ഷയായി. 

 

പഞ്ചായത്തിലെ മറ്റ് സ്ഥാപനങ്ങൾ, ടൂറിസം പ്രദേശങ്ങൾ, ടൗണുകൾ, പൊതു ഇടങ്ങൾ, തുടങ്ങിയവ മാലിന്യമുക്തമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, വീടുകളിൽ ബയോ ബിന്നുകളും സോക്പ്പിറ്റുകളും സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.

 

    വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രൂപ രാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീനാമ്മ, മറ്റ്ജനപ്രതിനിധികൾ,ഹരിതകർമ്മ സേന അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

date