Skip to main content

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് അഭിമുഖം 10ന്

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതം- തമിഴ് മീഡിയം) ഒന്നാം എന്‍.സി.എ-മുസ്ലിം, എന്‍.സി.എ-എസ്.സി. തസ്തികയില്‍ തിരഞ്ഞെടുപ്പിന് മെയ് 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിയ അര്‍ഹരായവരുടെ അഭിമുഖം ജില്ലാ പി.എസ്.സി.ഓഫീസില്‍ നവംബര്‍ 10ന് നടക്കും.

 പ്രൊഫൈല്‍ /എസ്.എം.എസ്. വഴി അറിയിപ്പും രജിസ്‌റ്റേഡ് തപാല്‍ മുഖേനെ മെമ്മോയും നല്‍കിയിട്ടുണ്ട്. അഭിമുഖത്തിന് എത്തുന്നവര്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 7.30ന് എത്തണം.
 

date