ഭിന്നശേഷിയുള്ള 32 പേര്‍ക്ക് മുച്ചക്ര വാഹനം നല്കി
സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ 12,89,800 രൂപ ചെലവിട്ട് 20 വാഹനങ്ങളും രണ്ടാം ഘട്ടത്തില്‍ 20,63,680 രൂപ ചെലവിട്ട് 32 വാഹനങ്ങളുമാണ് വിതരണം ചെയ്തത്. കരിമ്പ, മുണ്ടൂര്‍, ഓങ്ങല്ലൂര്‍, കാരാകുറിശ്ശി, തേങ്കുറിശ്ശി, തൃക്കടീരി, നെല്ലായ, തച്ചമ്പാറ, എരിമയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ 32 ഗുണഭോക്താക്കള്‍ക്ക് മുച്ചക്രം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്കുമാര്‍, ലീലാ മാധവന്, രാജന്, നാരായണിക്കുട്ടി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.എസ്.അബ്ദുള്‍ സലീം, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി.മീര, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് കെ.അജിത് എന്നിവര്‍ സംസാരിച്ചു.
- Log in to post comments