നൈപുണ്യ വികസന സംരംഭകത്വ വര്‍ക്ക്ഷോപ്പ്
ചെറിയ മുതല്‍മുടക്കില്‍ ചെയ്യാന്‍ കഴിയുന്ന കേക്ക്, ജാം, വിവിധ ഇനം സ്ക്വാഷുകള്‍ എന്നിവ നിര്‍മിക്കുന്നതിന് സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി), 2 ദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീടിന്റെ ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / സംരംഭകര്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender/ ല്‍ അപേക്ഷിക്കണം്. സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍- 0484 2532890, 0484 2550322, 9188922785.
- Log in to post comments