Skip to main content

നൈപുണ്യ  വികസന സംരംഭകത്വ  വര്‍ക്ക്ഷോപ്പ്

ചെറിയ മുതല്‍മുടക്കില്‍ ചെയ്യാന്‍ കഴിയുന്ന  കേക്ക്, ജാം, വിവിധ ഇനം  സ്‌ക്വാഷുകള്‍  എന്നിവ നിര്‍മിക്കുന്നതിന് സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്ഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി),  2 ദിവസത്തെ  നൈപുണ്യ  വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍  19 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീടിന്റെ ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / സംരംഭകര്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender/ ല്‍ അപേക്ഷിക്കണം്. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍- 0484 2532890, 0484 2550322, 9188922785.

date