മേഴ്‌സിക്കുട്ടിയമ്മ 22 ന് പൊന്നാനിയില്‍
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തീരദേശ - തുറമുഖ വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പൊന്നാനിയില്‍ ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. മെയ് 22 ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാവും. നവീകരിച്ച പൊന്നാനി ഫിഷിംങ് ഹാര്‍ബറിന്റെയും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ച ഫീഷറീസ് സ്റ്റേഷന്റെയും ഉദ്ഘാടനവും മത്സ്യത്തൊഴിലാളികള്‍ക്കായി ആധുനിക രീതിയില്‍ നിര്‍മ്മിച്ച 78 ഫിഷ് പ്രൊസസിംങ് ഷെഡുകളുടെ താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിക്കും.
എടപ്പാളില്‍ സംഘടിപ്പിക്കുന്ന ജനകീയ മത്സ്യകൃഷിയുടെ രണ്ടാം ഘട്ട ജില്ലാതല ഉദ്ഘാടനവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷനാവും. ചടങ്ങില്‍ മത്സ്യകര്‍ഷകരുടെ സംഗമവും മത്സ്യകൃഷി ഫോട്ടോ പ്രദര്‍ശനവും ഉണ്ടാകും.
- Log in to post comments