Skip to main content

കുട്ടികളുടെ സുരക്ഷ കാര്യക്ഷമത ഉറപ്പു വരുത്തും

 

കൊച്ചി: അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ കുട്ടികളുമായി പോകുന്ന ഒരു വാഹനവും അപകടത്തില്‍ പെടരുത് എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ മോട്ടാര്‍ വാഹന വകുപ്പില്‍ എറണാകുളം ജില്ലയിലെ ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ, എന്‍ഫോഴ്‌സ്‌മെന്റ്  ആര്‍.ടി.ഒ. ഉള്‍പ്പെടെ മുഴുവന്‍ ഫീല്‍ഡ്  സ്റ്റാഫിന്റെയും കളക്ടറേറ് കോഫറന്‍സ് ഹാളില്‍ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

കുട്ടികളുടെ സുരക്ഷയ്ക്ക് സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കും.  സ്‌കൂള്‍ അധികൃതരുടേയും വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടേയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും വിദ്യാഭ്യാസം, പോലീസ്, റവന്യു  വകുപ്പുകളുടെയും സഹകരണത്തോടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും. 

സ്‌കൂള്‍ ബസ് ഓടിക്കുന്ന  ഡ്രൈവര്‍മാര്‍ക്ക്  ബോധവല്ക്കരണ ക്ലാസും സ്‌കൂളിലെ പ്രധാന അധ്യാപകര്‍ക്ക് കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ക്ലാസും നല്‍കാന്‍ ജില്ലയിലെ എല്ലാ ജോ.ആര്‍.ടി.ഓമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. 

date