Skip to main content

ലഹരിയുടെ ചതിക്കുഴികള്‍ തുറന്നു കാട്ടി എക്‌സൈസ് സംഘത്തിന്റെ നാടകം

കൊച്ചി: ലഹരിയുടെ ചതിക്കുഴികളെ ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പിന്റെ കാലിക പ്രസക്തിയുള്ള നാടകം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ജനകീയം 2018 ന്റെ സമാപന ദിവസമായിരുന്നു നാടകാവതരണം. സാമൂഹിക വെല്ലുവിളി ഉയര്‍ത്തുന്ന ലഹരിയുടെ വ്യാപനത്തെക്കുറിച്ച് പൊതുജനത്തില്‍ അവബോധമുണര്‍ത്തുന്നതിന്റെ ഭാഗമായുള്ള വിമുക്തി പരിപാടിയുടെ ഭാഗമായാണ് എറണാകുളം എക്‌സൈസിലെ ഏഴ് ഉദ്യോഗസ്ഥര്‍  നാടകം  അവതരിപ്പിച്ചത്. യുവത്വം ലഹരിയുടെ മാസ്മരികതയിലക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍ നിസ്സംഗമായി നില്‍ക്കാതെ ഈ വിപത്തിനെതിരെ പോരാടുവാന്‍ ആഹ്വാനം ചെയ്താണ് കഥാപാത്രങ്ങള്‍ സാങ്കല്പികമല്ല എന്ന നാടകം അവസാനിക്കുന്നത്.

date