Skip to main content

മേളയെ ആകര്‍ഷകമാക്കി വിവിധ ഗെയിമുകള്‍

കൊച്ചി: വിവിധ ഗെയിമുകളിലൂടെ കാഴ്ചക്കാരെ ആകര്‍ഷിച്ച് മോട്ടര്‍ വാഹന വകുപ്പ്, എക്‌സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സ്റ്റാളുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജനകീയം 2018 പ്രദര്‍ശന വിപണന മേളയില്‍ നിരവധി പേരാണ് ഈ സ്റ്റാളുകളിലെത്തിയത്. 

മേളയില്‍ എത്തുന്നവരെ ആകര്‍ഷിക്കാന്‍ വ്യത്യസ്തങ്ങളായ ഗെയിമുകള്‍ ആണ് വകുപ്പുകള്‍ ആസൂത്രണം ചെയ്തത്. െ്രെഡവിങ് സംബന്ധമായ ക്വിസ് പരിപാടികളും റൈഡിങ് െ്രെടനര്‍ എന്ന പേരില്‍ വാഹനം ഓടിക്കുന്നതിനുള്ള പരിശീലനവുമാണ് മോട്ടര്‍ വാഹന വകുപ്പ് മേളയില്‍ തയ്യാറാക്കിയിരുന്നത്. ഒരു െ്രെഡവര്‍ വാഹനം ഓടിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ് ക്വിസില്‍ ചോദിച്ചിരിക്കുന്നത്. സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം ശരിയായി നല്‍കിയാല്‍ സമ്മാനങ്ങളും നേടാം. 

ആബുലന്‍സ്, സ്‌കൂള്‍ ബസ്, പോലീസ് വാഹനം, ഫയര്‍ എഞ്ചിന്‍ എന്നിങ്ങനെ വിവിധ വാഹനങ്ങള്‍ നല്‍കി അവയെ മുന്‍ഗണനാ ക്രമത്തില്‍ ക്രമീകരിക്കുക, ഒരു കാറിന് കേരളത്തിലെ ദേശിയ പാതകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിതി, നാലുവരി പാതകളില്‍ ഒരു ടാക്‌സി കാറിന് അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി, ഒരു ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന പാതയില്‍ പച്ച ലൈറ്റ് കെടുകയും ആമ്പര്‍ ലൈറ്റ് തെളിഞ്ഞുമിരുന്നാല്‍ ഒരു െ്രെഡവര്‍ എന്ത് ചെയ്യണം എന്നിങ്ങനെയുള്ള െ്രെഡവിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളാണ് ക്വിസില്‍ ചോദിച്ചത്. 

2500 ലധികം ആളുകള്‍ ക്വിസില്‍ പങ്കെടുത്തു. നിരവധി പേര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.

കുട്ടികളെ ഏറെ ആകര്‍ഷിച്ച ഗെയിമാണ് റൈഡിങ് െ്രെടയ്‌നിങ്.  ബൈക്കിന്റെ മാതൃകയില്‍ അതിനോടൊപ്പമുളള ചെറിയ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി വാഹനം ഓടിക്കണം. വാഹനം ഓടിക്കാന്‍ അറിയാത്തവര്‍ക്ക് ഒരു മാതൃക എന്ന രീതിയില്‍ ആണ് മേളയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നിരവധി പേര്‍ ഗെയിം കളിക്കാനെത്തി. 

എക്‌സൈസ് വകുപ്പ് ഒരുക്കിയ മാഗ് നെറ്റിക്ക് ടാര്‍ട്ട് ബോര്‍ഡ് ഗെയിമും ജനശ്രദ്ധയാകര്‍ഷിച്ചു. സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡില്‍ ഒന്നു മുതല്‍ ഇരുപത് വരെയുള്ള അക്കങ്ങള്‍ വൃത്താകൃതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതിനടുത്ത് വച്ചിരിക്കുന്ന ബോക്‌സില്‍ നിന്നും മത്സരാര്‍ത്ഥിക്ക് ഒരു നമ്പര്‍ തിരഞ്ഞെടുക്കാം. ആ നമ്പറില്‍ തന്നെ എറിഞ്ഞു കൊള്ളിക്കണം. ഒരാള്‍ക്ക് മൂന്ന് തവണയാണ് അവസരം. ഇത് വരെ രണ്ടായിരത്തിലധികം ആളുകള്‍ മത്സരത്തില്‍ പങ്കെടുത്തു. അറുനൂറിലേറെ ആളുകള്‍ സമ്മനം കരസ്ഥമാക്കി. നാലാം ദിവസമായ ഞായറാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുവപ്പെട്ടത്.

ആരോഗ്യ വകുപ്പിന്റെ ബില്യാര്‍ഡ്‌സ് ഗെയിമും റിങ് ത്രോ ഗെയിമും കാണികളെ ഏറെ ആകര്‍ഷിച്ചു. ക്യാരം ബോര്‍ഡില്‍ ബിലാര്‍ഡ്‌സിന്റെ ബോള്‍ വച്ചാണ് കളി ആസൂത്രണം ചെയ്തിരുന്നത്.  രണ്ടെണ്ണം പ്രയോജനപ്പെടുത്തിയാല്‍ സമ്മാനം. അതിനോടൊപ്പം തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. രോഗങ്ങളെ സംബന്ധിച്ച ചോദ്യങ്ങളാണ് ഗെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നിരവധി പേര്‍ ഗെയിം കളിച്ച് സമ്മാനങ്ങള്‍ സ്വന്തമാക്കി. 

date