Skip to main content

സമാശ്വാസം പരിപാടി 18ന് പത്തനാപുരത്ത്

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നടത്തുന്ന താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്ത് - സമാശ്വാസം 2017 നവംബര്‍ 18ന് രാവിലെ പത്തു മുതല്‍ പത്തനാപുരം താലൂക്ക് ഓഫീസില്‍ നടക്കും. താലൂക്കിലെ രണ്ടാം ഘട്ട അദാലത്താണിത്. 

പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.  തീര്‍പ്പാക്കാന്‍ കഴിയുന്ന അപേക്ഷകളില്‍ അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും. ശേഷിക്കുന്നവ  അതത് വകുപ്പുമേധാവികളുടെ റിപ്പോര്‍ട്ട് ലഭ്യമാക്കിയ ശേഷം പരിഹരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടാകും.

(പി.ആര്‍.കെ.നമ്പര്‍  2516/17)
 

date